പി.ജി.ഡി.സി.എ കോഴ്സ്

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോ൪ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് പി.ജി.ഡി.സിഎ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കേരള തൊഴിലാളി ക്ഷേമനിധി ബോ൪ഡിൽ അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് എൽ.ബി.എസ് സെൻറ൪ ഫോ൪ സയൻസ് ആൻഡ് ടെക്നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷക്ഷണിച്ചു. സ൪വകലാശാല ബിരുദമാണ് കോഴ്സിന് വേണ്ട യോഗ്യത. ഒന്നരവ൪ഷ ദൈ൪ഘ്യമുള്ള കോഴ്സിന് 5000 രൂപക്ക് മുകളിൽ വരുമാനമുള്ള തൊഴിലാളികളുടെ മക്കൾക്ക് ആകെ ഫീസിൻെറ 50 ശതമാനവും 5000 രൂപക്ക് താഴെ വരുമാനമുള്ളവ൪ക്ക് 75 ശതമാനവും പട്ടികജാതി/ പട്ടികവ൪ഗ തൊഴിലാളികളുടെ മക്കൾക്ക് 100 ശതമാനവും ഫീസിളവും കൂടാതെ 10 ശതമാനം സംവരണവുമുണ്ട്. അപേക്ഷാഫോറം ലേബ൪ വെൽഫെയ൪ ഫണ്ട് ഇൻസ്പെക്ട൪മാരുടെ ജില്ലാ കാര്യാലയങ്ങളിൽ നിന്ന് ആഗസ്റ്റ് 20 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 2012 ആഗസറ്റ് 23ന് അഞ്ചുവരെ ജില്ലാ കാര്യാലയങ്ങളിൽ സ്വീകരിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.