അനുമതിയില്ലാതെ തുടങ്ങിയ സ്ഥാപനം അടപ്പിച്ചു

പാലാ: അനുമതിയില്ലാതെ ആരംഭിച്ച സ്വകാര്യ സ്ഥാപനം പഞ്ചായത്ത് അധികൃത൪ അടപ്പിച്ചു. പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപം കടുതൊടിൽ ഷാജിയുടെ ഉടമസ്ഥതയിലെ മത്സ്യ, മാംസ, പച്ചക്കറി വ്യപാര സ്റ്റാളാണ് മീനച്ചിൽ പ്രസിഡൻറ് ബിജോയി തോമസ്, സെക്രട്ടറി സജീവ് എന്നിവരുടെ നേതൃത്വത്തിൽ അടപ്പിച്ചത്. സ്ഥാപനം തുടങ്ങാൻ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം കടതുറക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.45നകം സ്ഥാപനം പൂട്ടണമെന്ന് കാണിച്ച് അധികൃത൪ നൽകിയ നോട്ടീസ് ഉടമ കൈപ്പറ്റാത്തതിനെത്തുട൪ന്ന് ഭിത്തിയിൽ പതിപ്പിച്ചിരുന്നു.
തുട൪ന്നും അടക്കാത്തതിനെത്തുട൪ന്ന് അധികൃത൪ സ്ഥാപനം പിടിച്ചെടുക്കുകയും ഇവിടെത്തെ വസ്തുക്കൾ ലേലം ചെയ്യുകയും ചെയ്തു. ഉടമയുടെ ആളുകൾ പഞ്ചായത്തധികൃതരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. പാലാ പൊലീസ് സ്ഥലത്തെത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.