മണല്‍വാരല്‍ നിരോധം അവസാനിച്ചു; കടവുകള്‍ സജീവം

പാപ്പിനിശ്ശേരി: അഴീക്കൽ തുറമുഖ പരിധിയിൽ ഒരു മാസമായി തുടരുന്ന  മണൽവാരൽ നിരോധത്തിനുശേഷം ഇന്നലെ രാവിലെയോടെ കടവുകൾ വീണ്ടും സജീവമായി. നാട്ടിലേക്ക് മടങ്ങിയ അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സംഘമായി വീണ്ടും പാപ്പിനിശ്ശേരിയിലെത്തി. പാപ്പിനിശ്ശേരി ബോട്ടുജെട്ടി കടവുകളിൽ ഇവ൪ രാവിലെയോടെ ജോലിയിലേ൪പ്പെട്ടുതുടങ്ങി.
ജില്ലയിലെ മറ്റ് കടവുകളിൽ ഒന്നര മാസത്തോളം നീണ്ട മണൽവാരൽ നിരോധത്താൽ നി൪മാണപ്രവ൪ത്തനങ്ങൾ മിക്കവാറും നിലച്ചിരിക്കുകയാണ്. ആഗസ്റ്റ് ആദ്യവാരത്തോടെ തന്നെ ജില്ലയിലെ മണൽക്ഷാമത്തിന് അയവുവരാനാണ് സാധ്യത.
തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടവുകളിൽ ഇ-മണൽ ബുക്കിങ് സംവിധാനം നടപ്പാകുമെങ്കിലും അഴീക്കൽ തുറമുഖ പരിധിയിൽ സംവിധാനം  ബാധകമാവില്ല.  ഇന്ന് രാവിലെ മുതൽ പഞ്ചായത്തോഫിസിൽ മണലിന് രജിസ്ട്രേഷൻ നടക്കും. പാപ്പിനിശ്ശേരി, വളപട്ടണം, ചിറക്കൽ, അഴീക്കോട് പഞ്ചായത്ത് പരിധിയിലുള്ളവ൪ക്ക് അഴീക്കൽ തുറമുഖ പരിധിയിലെ മണൽ ലഭ്യമാവും.
അഴീക്കൽ തുറമുഖ പരിധിയിൽ 19 സഹകരണ സംഘങ്ങൾക്കും മൂന്ന് പഞ്ചായത്തുകൾക്കുമാണ് മണൽ വാരുന്നതിന് അനുമതിയുള്ളത്. സംഘങ്ങളുടെ നിലവാരമനുസരിച്ച് മാസത്തിൽ 5000 മുതൽ 10000 ടൺ വരെ മണലെടുക്കുന്നതിനാണ് അനുമതി. എന്നാൽ, കണക്കിലുമധികം മണൽ തുറമുഖ പരിധിയിൽ നിന്ന് സംഘങ്ങൾ കടത്തുന്നതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.