ചട്ടങ്ങള്‍ കാറ്റില്‍പറത്തി നഗരസഭാ യോഗത്തിനിടെ രക്ഷാബന്ധന്‍

പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ മുനിസിപ്പൽ ചട്ടങ്ങൾ കാറ്റിൽ പറത്തി ബ്രഹ്മകുമാരീസിൻെറ രക്ഷാബന്ധൻ. ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ യോഗത്തിനിടെ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തരുതെന്ന ചട്ടമാണ് നഗരസഭ ലംഘിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.30നാണ് നഗരസഭായോഗം തുടങ്ങിയത്. യോഗത്തിന് ചെയ൪മാൻ ബെല്ലടിച്ച ശേഷം കൗൺസിൽ ഹാളിലെത്തിയ കൽപാത്തി ശിവജ്യോതിഭവനിലെ ബ്രഹ്മകുമാരിമാരാണ് രക്ഷാബന്ധൻ നടത്തിയത്. ‘മനസ്സിനെ ശുദ്ധീകരിച്ച് ഭൂമിയെ ഹരിതാഭമാക്കാൻ’  ക്ളാസ് നൽകിയ ശേഷമായിരുന്നു ചടങ്ങ്.
സിസ്റ്റ൪മാരായ മീന, രോഹിണി എന്നിവരുടെ നേതൃത്വത്തിലെത്തിയ ബ്രഹ്മകുമാരിമാ൪ ചെയ൪മാനടക്കം ഭൂരിഭാഗം കൗൺസില൪മാരുടെയും കൈയിൽ രക്ഷാബന്ധൻ നടത്തി. സി.പി.എം, മുസ്ലിംലീഗ് കൗൺസില൪മാരടക്കമുള്ളവ൪ രക്ഷാബന്ധൻ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.