മയക്കുമരുന്നുമായി പിടിയില്‍

ഹരിപ്പാട്: ബൈക്കിൻെറ പിന്നിലിരുന്ന് സഞ്ചരിച്ച യുവാവിൽ നിന്ന് 73 ആംപ്യൂളുകൾ എക്സൈസ് സംഘം പിടികൂടി. കരുവാറ്റ വടക്ക് കൊച്ചുകടപ്പശേരിൽ പ്രിജിത്തിൻെറ (24) പക്കൽനിന്നാണ് കാ൪ത്തികപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ട൪ എസ്. അശോക്കുമാറും സംഘവും മയക്കുമരുന്ന് പിടിച്ചെടുത്തത്. നങ്ങ്യാ൪കുളങ്ങര ജങ്ഷനിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംശയം തോന്നിയതിനെത്തുട൪ന്ന് ഇയാളെ പിടികൂടിയത്.
മാവേലിക്കര ഭാഗത്തുനിന്ന് വന്ന സുനിലിൻെറ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചാണ് ഇയാൾ കയറിയത്.കാൻസ൪ രോഗികൾക്ക് കഠിനവേദന കുറക്കാൻ ഉപയോഗിക്കുന്ന ബൂപ്രിനോ൪ഫിൻ, പ്രമഡോൾ ഇനങ്ങളിൽപെട്ടവയാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് വയറിൻെറ അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. പ്രമഡോൾ മാവേലിക്കരയിലെ ഒരു സ്വകാര്യ മെഡിക്കൽ സ്റ്റോറിൽനിന്നാണ് വാങ്ങിയതെന്ന് പ്രിജിത് പറഞ്ഞതായി എക്സൈസ് അധികൃത൪ അറിയിച്ചു. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥ൪ മാവേലിക്കരയിലെ മെഡിക്കൽ സ്റ്റോറിൽ പരിശോധന നടത്തി. ഇവിടെനിന്ന് 72 ആംപ്യൂളുകൾ കണ്ടെടുത്തു. തോട്ടപ്പള്ളി കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് വ്യാപാരം നടത്തുന്ന കണ്ണിയിലെ പ്രതിയാണ് പ്രിജിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.