കളമശേരി: കൊച്ചി സഹകരണ മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ മൂന്നുപേ൪ മരിച്ചെന്ന ആരോപണത്തിൽ സ൪ക്കാ൪ നിയോഗിച്ച ഉന്നതതല സംഘം തെളിവെടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ഓടെ എത്തിയ അന്വേഷണ സംഘം ഐ.സി.യു, ഓപറേഷൻ തിയറ്റ൪, ഓക്സിജൻ പ്ളാൻറ് എന്നിവിടങ്ങൾ പരിശോധിച്ചു. ജീവനക്കാരിൽനിന്ന് തെളിവെടുക്കുകയും രോഗികൾ മരിച്ചെന്ന് പറയുന്ന ദിവസത്തെ ഐ.സി.യുവിലെ മെഡിക്കൽ റെക്കോഡുകൾ പരിശോധിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കളിൽനിന്ന് സമിതി മൊഴിയെടുത്തു. തെളിവെടുപ്പ് ശനിയാഴ്ചയും തുടരും. ശനിയാഴ്ച ഐ.സി.യുവിലെ ജീവനക്കാ൪, ഗ്ളാസ്പ്ളാൻറ് ഓപറേറ്റ൪, ഡോക്ട൪മാ൪ എന്നിവരുടെ മൊഴികൾ എടുക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞമാസം 15, 17 തീയതികളിൽ മൂന്നു രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചെന്നാണ് ആരോപണം ഉയ൪ന്നത്. സംഭവം വിവാദമായപ്പോൾ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓക്സിജൻ ലഭിക്കാതെയല്ല രോഗികൾ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുട൪ന്ന് കൂടുതൽ വിശദമായ അന്വേഷണത്തിന് സ൪ക്കാ൪ ഡോ. എ.എസ്. രവീന്ദ്രൻ ചെയ൪മാനും ഡോ.ദിനേശ് പ്രഭു, ഡോ. രാംദാസ് എന്നിവ൪ അംഗങ്ങളുമായ ഉന്നതതല സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ ആദ്യ തെളിവെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. രണ്ടാഴ്ചക്കകം റിപ്പോ൪ട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.