കൊച്ചി: സ്കൂൾ അധികൃതരുടെ സഹകരത്തോടെ ജില്ലയിലെ മുഴുവൻ സ്കൂൾ കുട്ടികളെയും നീന്തൽ പഠിപ്പിക്കാൻ പദ്ധതി നടപ്പാക്കാൻ ജില്ലാ സ്പോ൪ട്സ് കൗൺസിൽ വാ൪ഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ജില്ലയിലെ പൊതുകുളങ്ങളും സ്വിമ്മിങ് പൂളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. തീരമേഖലയിൽ ബീച്ച് സ്പോ൪ട്സ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
അവധിക്കാല കോച്ചിങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് തുട൪ പരിശീലനം നൽകാനും നഗരത്തിൽ സൈക്കിളിങ് പദ്ധതി നടപ്പാക്കാനും ധാരണയായി. പനമ്പിള്ളി നഗ൪ സ്പോ൪ട്സ് അക്കാദമി സംസ്ഥാനത്തെ മികച്ച അക്കാദമിയാക്കി മാറ്റാൻ സ൪ക്കാറിൻെറ സഹായം തേടും. സ്പോ൪ട്സ് കൗൺസിൽ രൂപവത്കരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടിയന്തരമായി സ്പോ൪ട്സ് കൗൺസിൽ രൂപവത്കരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
നവീകരിച്ച സ്പോ൪ട്സ് കൗൺസിൽ ഓഫിസിൽ ജില്ലയിലെ കായിക സംഘടനകളുടെ വാ൪ഷിക ജനറൽ ബോഡി യോഗം നടത്താനുള്ള സൗകര്യം ഒരുക്കാനും യോഗം തീരുമാനിച്ചു. കൗൺസിൽ ജില്ലാ പ്രസിഡൻറ് വി.എ. സക്കീ൪ ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മോഹൻദാസ് സ്വാഗതവും സെക്രട്ടറി ഇൻ ചാ൪ജ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.