മേപ്പാടിയില്‍ രണ്ടിടത്ത് എ.കെ.എസ് വനഭൂമി കൈയേറി

മേപ്പാടി: കോട്ടപ്പടി സെക്ഷനിൽപെട്ട നിക്ഷിപ്ത വനഭൂമിയിൽ രണ്ടിടത്ത് എ.കെ.എസ് നേതൃത്വത്തിൽ കൈയേറി കുടിൽകെട്ടി. പൂത്തക്കൊല്ലിയിൽ ആറ് ഹെക്ട൪ ഭൂമിയിൽ 18 കുടുംബങ്ങളാണ് കുടിൽകെട്ടിയത്.
കണിയാമ്പറ്റ പാട്ടവയൽ കോളനിയിൽനിന്നുള്ള ആദിവാസി കുടുംബങ്ങളാണ് ഇത്. എഴുപതുകളിൽ ചെമ്പ്ര പീക്ക് എസ്റ്റേറ്റിൽനിന്ന് മിച്ചഭൂമിയായി സ൪ക്കാ൪ ഏറ്റെടുത്തതും പിന്നീട് നിക്ഷിപ്ത വനമായി പ്രഖ്യാപിക്കപ്പെട്ടതുമാണ് ഈ വനഭൂമി. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നെടുമ്പാലയിൽ 5.67 ഹെക്ട൪ വരുന്ന ഭൂമിയിൽ 30 ഓളം ആദിവാസി കുടുംബങ്ങൾ എ.കെ.എസ് നേതൃത്വത്തിൽ സമരം തുടങ്ങിയത്.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വി. കേശവൻ, കെ.ടി. ബാലകൃഷ്ണൻ, സാജു എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.