തിട്ടയിടിഞ്ഞ് ബസ് അപകടത്തില്‍പ്പെട്ടു; വന്‍ ദുരന്തം ഒഴിവായി

കോട്ടയം: നിറയെ യാത്രക്കാരുമായി വന്ന സ്വകാര്യബസ്, റോഡിൻെറ തിട്ടയിടിഞ്ഞ് പത്തടിയിലേറെ താഴ്ചയിലേക്ക് ചരിഞ്ഞു. ബസിൻെറ പിൻഭാഗം പാഴ്മരത്തിൽ തട്ടിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 10 ന് കളത്തിപ്പടി ആനത്താനത്തിന് സമീപം വളവിലായിരുന്നു അപകടം.
 കോട്ടയം -റബ൪ ബോ൪ഡ്- പരുന്തുംപാറ റൂട്ടിൽ സ൪വീസ് നടത്തുന്ന സെൻറ് മേരീസ് ബസാണ് അപകടത്തിൽപെട്ടത്. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് എതി൪ദിശയിൽവന്ന ഓട്ടോക്ക് സൈഡ് കൊടുക്കുമ്പോൾ റോഡിൻെറ തിട്ട ഇടിയുകയായിരുന്നു. പത്തടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്ക് ചരിഞ്ഞ ബസ് ചെറിയ പാഴ്മരത്തിൽ തങ്ങിനിൽക്കുകയായിരുന്നു. ബസിൻെറ പിൻഭാഗമാണ് മരത്തിൽ തട്ടിയത്.
ചരിഞ്ഞഭാഗത്തേക്ക് യാത്രക്കാരെല്ലാം വീണു. മുൻവശത്തെ വാതിലിലൂടെ രണ്ട്പേ൪ താഴ്ചയിലേക്ക് തെറിച്ചുവീണു. ആനത്താനത്ത് കുന്നുംപുറത്ത് മുരളി, കോളനി മാരാരിക്കുളത്ത് ഷാജിയുടെ ഭാര്യ എന്നിവരാണ് തെറിച്ചുവീണത്. ഇവ൪ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിൽ 75 ഓളം യാത്രക്കാ൪ ഉണ്ടായിരുന്നു. അപകടത്തിൻെറ ശബ്ദവും കൂട്ടനിലവിളിയും കേട്ട് ഓടിവന്ന സമീപവാസി പള്ളിനീരാക്കൽ ജോമോൻ മാത്യുവാണ് രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകിയത്.
 മൂന്ന്മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബസിൻെറ ജനാലവഴിയാണ് പുറത്തെടുത്തത്. വാതിൽ ബസ് ചരിഞ്ഞ്വീണ ഭാഗത്തായതിനാൽ രക്ഷപ്പെടാൻ ആളുകൾ അങ്ങോട്ടുനീങ്ങിയത് ആശങ്കഉയ൪ത്തി. ഒരടികൂടി ബസ് മുന്നോട്ടു നീങ്ങിയിരുന്നെങ്കിൽ താഴ്ചയിലേക്ക് പലവട്ടംതകിടംമറിയുമായിരുന്നു. ഡ്രൈവറുടെ മനോധൈര്യമാണ് വൻ അപകടം ഒഴിവാകാൻ സഹായിച്ചത്. ഭയവിഹ്വലരായി ജനാലവഴി പുറത്തേക്ക്ചാടിയ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാ൪ക്ക് നിസ്സാരപരിക്കേറ്റു. ഇവരെ കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തിന്ശേഷം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയശേഷമാണ് ഗതാഗതം പുന$സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.