മലപ്പുറം: 2008 ലെ നെൽവയൽ തണ്ണീ൪ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ജില്ലയിലെ ഡാറ്റാ ബാങ്ക് പരിശോധനക്ക് താലൂക്ക്-ജില്ലാതല സ്പെഷൽ ടീമുകളെ ക്രോഡീകരിച്ച് പരിശോധനാ സംഘത്തെ നിയോഗിച്ചു. ഡെപ്യൂട്ടി തഹസിൽദാ൪മാരും, കൃഷി അസി. ഡയറക്ടറും പരിശോധനക്ക് നേതൃത്വം നൽകി സെപ്തംബ൪ 10 ന് അന്തിമ റിപ്പോ൪ട്ട് നൽകണമെന്ന് ജില്ലാ കലക്ട൪ എം. സി. മോഹൻദാസ് അറിയിച്ചു. പഞ്ചായത്തിൻെറ പ്രാതിനിധ്യത്തിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാ൪ പരിശോധന സംഘത്തിലേക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച് വിവരം ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസിൽദാ൪മാരെ അറിയിക്കണം. എല്ലാ വില്ലേജ് ഓഫിസ൪മാരും കൃഷി ഓഫിസ൪മാരും പരിശോധനാ സംഘത്തിൽ അംഗമായി ആവശ്യമായ സഹായം നൽകണം. പരിശോധനയുടെ പുരോഗതി സംബന്ധിച്ച് എല്ലാ വെള്ളിയാഴ്ചയും അതത് ഡെപ്യൂട്ടി തഹസിൽദാ൪മാ൪ റിപ്പോ൪ട്ട് നൽകണം. ജില്ലയിലെ ഡാറ്റാ ബാങ്കിൽ തെറ്റുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സൂക്ഷ്മതയോടെ സ്ഥലപരിശോധന നടത്തി ഡാറ്റാബാങ്കിൻെറ കൃത്യത ഉറപ്പുവരുത്തണം. നെൽകൃഷി ചെയ്യുന്നതോ ചെയ്യാവുന്നതോ ആയ ഭൂമി ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലെന്ന് ജില്ലാ കലക്ട൪ നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.