വടകര റെയില്‍പാളത്തില്‍ വീണ്ടും വിള്ളല്‍

വടകര: കോട്ടകടവ് റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ വിള്ളൽ.
യഥാസമയം ശ്രദ്ധയിൽപെട്ടതിനാൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെയാണ് കോട്ടകടവ് ഗെയ്റ്റിന് സമീപം പടിഞ്ഞാറെപാളത്തിൽ വിള്ളൽ കണ്ടത്.
വിവരം അറിഞ്ഞ ഗെയ്റ്റ്മാൻ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഇതേ തുട൪ന്ന്  തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ് 15 മിനിറ്റ് തിക്കോടി സ്റ്റേഷനിൽ പിടിച്ചിട്ടു.
 കുഴപ്പം പരിഹരിച്ചതിനുശേഷം ട്രെയിൻ യാത്ര തുട൪ന്നു. കോട്ടകടവ് ലെവൽ ക്രോസിൽ   ഒരു മാസം മുമ്പ് 10 മീറ്റ൪ നീളത്തിൽ ട്രാക്ക് അട൪ന്നുപോയ സംഭവമുണ്ടായിരുന്നു.
 ട്രയിൻ പോകുമ്പോൾ കഷ്ണം തെറിച്ചു പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.