കുവൈത്ത് സിറ്റി: ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് കൃത്യമായി നടപ്പാക്കിയാൽ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത ഇല്ലാതാക്കാമെന്ന് കുവൈത്ത് ദേശീയ പാ൪ലമെൻറ് സ്പീക്ക൪ ജാസിം മുഹമ്മദ് അൽ ഖറാഫി അഭിപ്രായപ്പെട്ടു.
ഇത് വൈകും തോറും കൂടുതൽ അസ്ഥിരതയും അനിശ്ചിതാവസ്ഥയുമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച തൻെറ നേതൃത്വത്തിലുള്ള പുനഃസ്ഥാപിക്കപ്പെട്ട പാ൪ലമെൻറിൻെറ ആദ്യ സമ്മേളനം ചേരുന്ന സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് നൽകിയ വാ൪ത്താക്കുറിപ്പിൽ ആണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
വ്യക്തി താൽപര്യങ്ങളെക്കാൾ രാജ്യത്തിൻെറ പൊതുവായ നന്മക്കും വികസനത്തിനുമാണ് രാഷ്ട്രീയക്കാ൪ മുൻഗണന നൽകേണ്ടത്. പാ൪ലമെൻറ് സമ്മേളനം ചൊവ്വാഴ്ച തന്നെ ചേരും.
എം.പിയായ ഖാലിദ് അൽ ഔ പാ൪ലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം അറിയിച്ചിട്ടുണ്ട്. മുഹമ്മദ് അൽ ഹുവൈല, മുഹമ്മദ് അൽ മുതൈ൪ എന്നീ എം.പിമാ൪ രാജിക്കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ജാസിം മുഹമ്മദ് അൽ ഖറാഫിയുമായി കുവൈത്തിലെ ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മത്തേ ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.