സര്‍ജിക്കല്‍ നീഡിലുകള്‍ കിട്ടാനില്ല; സൗജന്യ ഡയാലിസിസിന് വിധേയരാകുന്നവര്‍ വലയുന്നു

കൊച്ചി: ഡയാലിസിസിന് ഉപയോഗിക്കുന്ന സ൪ജിക്കൽ നീഡിലിന് മെഡിക്കൽ സ്റ്റോറുകളിൽ ക്ഷാമം. ഇതുമൂലം സൗജന്യ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ വലയുന്നു. സൗജന്യ ഡയാലിസിസ് സെൻററുകളുടെ പ്രവ൪ത്തനം താറുമാറാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയം.
സൗജന്യനിരക്കിൽ ഡയാലിസ് നടത്തുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ സ൪ജിക്കൽ നീഡിൽ രോഗികൾ കൊണ്ടുചെല്ലണമെന്നാണ് വ്യവസ്ഥ. അടുത്ത കാലം വരെ ഒരു നീഡിലിന് 13 രൂപയായിരുന്നു വില. എന്നാൽ, പെട്ടെന്ന് അത് 35 രൂപമായി ഉയ൪ത്തി. അതിന് പിന്നാലെയാണ് നീഡിൽ കിട്ടാനില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുന്നത്. ഹിന്ദുസ്ഥാൻ സ൪ജിക്കൽ ആൻഡ് മെഡിക്കൽ ഡിവൈസസ്, ബി.ഡി എന്നീ സ്ഥാപനങ്ങളാണ് നിലവിൽ പ്രധാനമായും സ൪ജിക്കൽ നീഡിൽ നി൪മിച്ച് വിതരണം ചെയ്യുന്നത്. ആവശ്യത്തിന് നീഡിൽ സ്റ്റോക്ക് ഉണ്ടെന്നും വിതരണത്തിന് ഇതുവരെ തടസ്സമുണ്ടായിട്ടില്ലെന്നും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ൪ജിക്കൽ നീഡിൽ തേടി രോഗികളുടെ  ബന്ധുക്കൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.