വേമ്പനാട്ടുകായലില്‍ വൈദ്യുതി കേബ്ള്‍ വലിക്കുന്നത് തടഞ്ഞു

ചേ൪ത്തല: സ്വകാര്യ റിസോ൪ട്ടിന് വേമ്പനാട്ടുകായലിലൂടെ വൈദ്യുതി കേബ്ൾ വലിക്കുന്നത് മത്സ്യത്തൊഴിലാളികൾ തടഞ്ഞു. കായലിൻെറ മധ്യഭാഗത്തെ അഞ്ചുതുരുത്തിലെ മുത്തൂറ്റ് ഗ്രൂപ്പിൻെറ റിസോ൪ട്ടിലേക്ക് കേബ്ൾ വലിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. മാക്കേകവലയിലെ പവ൪ഹൗസിൽനിന്ന് ഭൂമിക്കടിയിലൂടെ കേബ്ൾ വലിച്ച് ഓടമ്പള്ളിക്ക് സമീപത്തെ കൊല്ലൻെറകൂമ്പിൽ കായൽത്തീരം വരെ എത്തിച്ചിരുന്നു. അവിടെനിന്ന് കായലിലൂടെ അഞ്ചുതുരുത്തിലേക്ക് കേബ്ൾ വലിക്കാനുള്ള നീക്കമാണ് തടഞ്ഞത്. തൊഴിലിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നിയമംലംഘിച്ച് കേബ്ൾ വലിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും തടയുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ജില്ലാ സെക്രട്ടറി വി.എൻ. ബാബു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.