കൂണ്‍കൃഷി അറിവുകള്‍ തേടി ശ്രീനിവാസന്‍ എരമല്ലൂരില്‍

അരൂ൪: അഭിനയത്തിൻെറ സൂക്ഷ്മാംശങ്ങൾ അറിഞ്ഞ നടൻ ശ്രീനിവാസൻ കൂൺകൃഷിയുടെ ഉള്ളറിവുകൾ തേടി എരമല്ലൂരിൽ. എരമല്ലൂ൪ തട്ടാരുപറമ്പിൽ ഷൈജിയുടെ വീട്ടിലെ കൂൺകൃഷി കണ്ടറിയാനാണ് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് എത്തിയത്.
എറണാകുളം കണ്ടനാട്ടെ പുതിയ വീടിനോട് ചേ൪ന്ന കൃഷിയിടത്തിൽ കോളിഫ്ളവ൪, കാബേജ് എന്നിവ വൻ വിളവെടുത്തതിൻെറ ആവേശത്തിലാണ് കൂൺകൃഷിയിൽ പരീക്ഷണത്തിന് ഇദ്ദേഹം ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി ചിത്രീകരിക്കുന്ന ‘ജവാൻ ഓഫ് വെള്ളിമല’  ചിത്രത്തിൻെറ എറണാകുളത്തെ ഷൂട്ടിങ് കേന്ദ്രത്തിൽനിന്നാണ് അസോസിയേറ്റ് ഡയറക്ട൪ ജോഷിയുമൊത്ത് ശ്രീനിവാസൻ ഇവിടെ യെത്തിയത്. കൂൺകൃഷിയിൽ നേട്ടങ്ങൾ കൊയ്ത ഷൈജിയെക്കുറിച്ച് സുഹൃത്തായ കൃഷി ഓഫിസറാണ് വിവരങ്ങൾ നൽകിയതെന്ന് ശ്രീനിവാസൻ പറഞ്ഞു. പ്രമേഹം, കൊളസ്ട്രോൾ, പ്രഷ൪, തൈറോയിഡ് തുടങ്ങി പല രോഗങ്ങൾക്കും ഔധമാണ് കൂൺ. കൂണിൽ പാകംചെയ്ത കട്ലറ്റ്, ചമ്മന്തിപ്പൊടി, അച്ചാ൪ എന്നിവ ശ്രീനിവാസൻ രുചിച്ചുനോക്കുകയും രണ്ടുകിലോ കൂൺ വാങ്ങുകയും ചെയ്തു.
ഒരുമണിക്കൂറോളം സമയം കൂൺകൃഷിയെക്കുറിച്ച് പഠിക്കാൻ അദ്ദേഹം എരമല്ലൂരിൽ ചെലവഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.