കുന്തിപ്പുഴ പാലത്തില്‍ സിഗ്നല്‍ലൈറ്റ് കണ്ണടച്ചു; ഗതാഗതക്കുരുക്ക് രൂക്ഷം

മണ്ണാ൪ക്കാട്: കുന്തിപ്പുഴ പാലത്തിലെ സിഗ്നൽ ലൈറ്റുകൾ പ്രവ൪ത്തിക്കാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മൂന്ന് ദിവസമായി പാലത്തിൻെറ ഇരുവശത്തെയും സിഗ്നൽ ലൈറ്റുകളാണ് പണി മുടക്കിയത്. ഇടക്കിടെ പ്രവ൪ത്തനം നിലക്കുന്നതുകാരണം ഗതാഗതക്കുരുക്കൊഴിവാക്കാൻ പൊലീസ് സഹായം വേണമായിരുന്നു. ഇതിനിടെയാണ് ദിവസങ്ങളായി സിഗ്നൽലൈറ്റ് പൂ൪ണമായും നിലച്ചത്. എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെൽട്രോൺ സ്ഥാപിച്ചതാണ് സിഗ്നൽ ലൈറ്റ്. ലൈറ്റിൻെറ അറ്റകുറ്റപ്പണിയുൾപ്പെടെ കാര്യങ്ങളിൽ തുടക്കം മുതലുള്ള ആശയക്കുഴപ്പം സിഗ്നൽ ലൈറ്റിൻെറ സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദേശീയപാത 213ൽ ഗതാഗതകുരുക്കേറെയുള്ള പാലമാണ് കുന്തിപ്പുഴയിലെ പാലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.