രായിരനെല്ലൂര്‍ മല നിരത്തല്‍: പ്രതിഷേധം വ്യാപകം

കൊപ്പം: രായിരനെല്ലൂ൪ മല ഇടിച്ചു നിരത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകം. ശനിയാഴ്ച കേരള ക൪ഷക സംഘം പട്ടാമ്പി ഏരിയാ കമ്മിറ്റി നി൪മാണം നടക്കുന്ന സ്ഥലം സന്ദ൪ശിച്ചു. ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂ൪ മലയിലെ നശീകരണ പ്രവൃത്തിക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ പ്രതികരിക്കണമെന്ന് ക൪ഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡൻറ് യു. അജയകുമാ൪, സെക്രട്ടറി സി.എം. നീലകണ്ഠൻ, കെ. വിനോദ്, രാജേന്ദ്രൻ, പി.പി. വിനോദ് കുമാ൪ എന്നിവരും കൂടെയുണ്ടായിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രവൃത്തികളാണ് മലയിൽ നടക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പട്ടാമ്പി മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കുന്നിടിക്കലും വയൽ നികത്തലും അടിയന്തരമായി തടയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജെ. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. സി.പി. മുഹമ്മദ് എം.എൽ.എ,  എം.ബി. രാജേഷ് എം.പി എന്നിവ൪ അടുത്ത ദിവസങ്ങളിൽ മല സന്ദ൪ശിക്കുമെന്നറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.