മോണോറെയില്‍: ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തും

കൽപറ്റ: കഴിഞ്ഞ യോഗത്തിൽ പുതിയ നി൪ദേശമായി വന്ന ജില്ലയിലെ മോണോറെയിൽ സാധ്യതകളെപ്പറ്റി പഠിക്കാനായി ദൽഹി മെട്രോ മുൻ ചെയ൪മാൻ ഇ. ശ്രീധരനുമായി ച൪ച്ച നടത്താൻ ജില്ലാ വികസന സമിതി തീരുമാനിച്ചു.ഇ. ശ്രീധരൻ കോഴിക്കോട് വരുമ്പോൾ അദ്ദേഹത്തെ സന്ദ൪ശിക്കാൻ പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗത്തെ ചുമതലപ്പെടുത്തി.
ജില്ലയുടെ വികസനത്തിന് ഫണ്ട് തടസ്സമാവില്ലെന്നും ലഭ്യമായത് സമയബന്ധിതമായി ഉപകാരപ്രദമായി വിനിയോഗിക്കുന്നതിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി  കലക്ടറേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. നിരവധി പരിമിതികൾക്കിടയിലും പദ്ധതി വിഹിതത്തിൻെറ 97 ശതമാനം ഫണ്ട് ചെലവഴിക്കാനായതും, കോളറ തുടങ്ങിയ പക൪ച്ചവ്യാധികളെ നിയന്ത്രിക്കാനായതും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പ്രവ൪ത്തനമികവാണ്. മെഡിക്കൽ കോളജുകൾ, പുതിയ ടൂറിസം പദ്ധതികൾ, കാ൪ഷിക പാക്കേജ് തുടങ്ങിയ വിവിധ പദ്ധതികളുമായി ജില്ല മുന്നേറാൻ ഒരുങ്ങുമ്പോൾ എല്ലാവരും ഒന്നിക്കണമെന്നും പ്രായോഗിക അജണ്ട തയാറാക്കി അടുത്ത വികസന സമിതി യോഗത്തിൽ അവതരിപ്പിക്കണമെന്നും മന്ത്രി നി൪ദേശിച്ചു.
ജില്ലയിൽ പക൪ച്ചവ്യാധി ഉണ്ടാകുന്ന സാഹചര്യത്തിൽ ദേശീയ ശുചിത്വമിഷൻെറ ജില്ലാ ഫണ്ടിൽ നീക്കിയിരിപ്പുള്ള 126 ലക്ഷം രൂപ ഉടനടി സ്കൂളുകളിലും അങ്കണവാടികളിലും മറ്റും ബയോഗ്യാസ് പ്ളാൻറുകൾ, വാട്ട൪ പ്യൂരിഫയറുകൾ, ടോയ്ലറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് വിനിയോഗിക്കാൻ നടപടി സ്വീകരിക്കും.
പട്ടികജാതി-പട്ടികവ൪ഗ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും മേൽനോട്ടവും ഉറപ്പാക്കാൻ ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും.
കാരാപ്പുഴ കനാലിൽ കെട്ടിക്കിടക്കുന്ന അഴുക്കുജലം തുറന്നുവിടാൻ നടപ്പുവ൪ഷം തൊഴിലുറപ്പ് പദ്ധതി സേവനം ഉപയോഗപ്പെടുത്തും. എന്നാൽ, അടുത്ത വ൪ഷം മുതൽ കാരാപ്പുഴ ഇറിഗേഷൻ പദ്ധതി അധികൃത൪ തന്നെ ഇതിനുള്ള പണം കണ്ടെത്തണം.
രാജീവ്ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതികൾ പതുക്കെയാണ് പുരോഗമിക്കുന്നത്. ഇതിൻെറ ഏജൻസി പ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച് കെ.എസ്.ഇ.ബി പ്രത്യേകം യോഗം വിളിക്കാൻ മന്ത്രി നി൪ദേശം നൽകി.
കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം പി. അറുമുഖൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ദേവകി, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷറഫ്, സുൽത്താൻ ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. വിജയ, പഞ്ചായത്ത് പ്രസിഡൻറുമാരുടെ സംഘടനാ പ്രസിഡൻറ് എം.എ. ജോസഫ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.