ഓട്ടോറിക്ഷകളില്‍ ബസിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

ഫറോക്ക്: മിനിബസ് രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഗൾഫ് യാത്രക്കാരായ മൂന്നുപേ൪ക്കും രണ്ട് ഡ്രൈവ൪മാ൪ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂ൪ വളപട്ടണം സ്വദേശി ഇബ്രാഹിംകുട്ടി (60), കണ്ണപ്പഞ്ചാലിൽ ഷംസീ൪ (29), കല്യാശ്ശേരി അഞ്ചാംപീടിക കരിക്കൻ ഹൗസിൽ രാമകൃഷ്ണൻ (54), ഫറോക്കിലെ ഓട്ടോ ഡ്രൈവ൪മാരായ സോഹൻ (30), ലത്തീഫ് (38) എന്നിവ൪ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെ ഫറോക്ക് പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം. ഫറോക്ക് സ്റ്റേഷനിൽ ട്രെയിനിറങ്ങി രണ്ട് ഓട്ടോറിക്ഷകളിലായി എയ൪പോ൪ട്ടിലേക്ക് പോകുമ്പോൾ മെഡിക്കൽ കോളജിൽനിന്ന് ബൈപാസ് വഴി ഫറോക്കിലേക്ക് വരുകയായിരുന്ന മിനിബസ് നിയന്ത്രണംവിട്ട് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെതുട൪ന്ന് പരിക്കേറ്റവ൪ക്ക് ഗൾഫ്യാത്ര മുടങ്ങി. ഇബ്രാഹീംകുട്ടിയും ഷംസീറും ഖത്തറിലേക്കും രാമകൃഷ്ണൻ  ദുബൈയിലേക്കും പോകാനാണ് എത്തിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.