ബാത്ത്റൂമില്‍ മൊബൈല്‍ കാമറ: പൊലീസ് കേസെടുത്തു

കോഴിക്കോട്: പുതിയറയിലെ അക്കാദമി ഓഫ് ഫാഷൻ ടെക്നോളജിയുടെ ടോയ്ലറ്റിൽ മൊബൈൽ കാമറയിൽ ദൃശ്യം പക൪ത്താൻ ശ്രമം. ടോയ്ലറ്റിൽ വിദ്യാ൪ഥിനി കയറുന്നതിനിടെ അടുത്തുള്ള സ്ഥാപനത്തിലെ ആൾ ദൃശ്യം പക൪ത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട വിദ്യാ൪ഥിനി അധികൃത൪ക്ക് പരാതി നൽകി. തുട൪ന്ന് രക്ഷിതാക്കൾ കസബ പൊലീസിൽ പരാതി നൽകി.  കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോൺ സൈബ൪ സെൽ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.