തകര്‍ന്ന വീട്ടില്‍ മനസ്സുരുകി സഹോദരിമാര്‍

കോഴിക്കോട്: രണ്ട് സെൻറ് സ്ഥലത്ത് പൊളിയാറായ വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരികൾക്കൊപ്പം കുടുംബനാഥൻ ദുരിതത്തിൽ. കുണ്ടുങ്ങൽ അരയാൻതോപ്പ് വട്ടക്കുണ്ടിൽ അസീസാണ് (51) ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബത്തോടൊപ്പം സഹോദരികളെയും സംരക്ഷിക്കാൻ പാടുപെടുന്നത്. ഇടക്കിടെ മാനസികാസ്വാസ്ഥ്യം വരുമ്പോൾ ആഴ്ചകൾ ചികിത്സ തേടേണ്ടിവരുന്ന ഇരട്ടകളായ അസ്മാബിയും പാത്തുമ്മാബിയും (55) ഒരു മാസം മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് വീട്ടിലെത്തിയത്. ദാരിദ്ര്യത്തിൽ കഴിയുന്ന അസീസ് തന്നെയാണ് 32 കൊല്ലം മുമ്പ് സഹോദരിമാ൪ക്കായി വീട് കെട്ടിപ്പൊക്കിയത്. മരക്കമ്പനിയിൽ ജോലിക്കിടയിൽ അസീസിന് ലഭിക്കുന്ന കൂലിയാണ് ഏക ആശ്രയം. മഴയൊന്ന് ചാറിയാൽ വെള്ളം വീട്ടിൽ കയറും. എല്ലാ ഭാഗത്തും കെട്ടിടങ്ങൾ പുതുക്കിപ്പണിതതോടെ കുഴിയിലായ അസീസിൻെറ മുറ്റത്ത് വെള്ളം ഒഴിയാറില്ല. തറ ഉയ൪ത്തി വീടിൻെറ മേൽക്കൂരയെങ്കിലും പുതുക്കിപ്പണിയാനാകുമോ എന്ന ചിന്തയിലാണ് അസീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.