കൊച്ചി: എ.ടി.എം കൗണ്ടറുകളിൽ കൂടി ഫെഡറൽ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പഞ്ചാബി സംഘത്തെ എറണാകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻറിലായിരുന്ന പഞ്ചാബ് ലുധിയാന സ്വദേശികളായ ആഷിഷ് അറോറ (26), സുമിത് കുമാ൪ അറോറ (28), സണ്ണി ഗുപ്ത (27), രമൺദീപ് സിങ് (30) എന്നിവരെ സെൻട്രൽ പൊലീസും കടവന്ത്ര പൊലീസും രജിസ്റ്റ൪ ചെയ്ത കേസുകളിൽ തുടരന്വേഷണത്തിനാണ് എറണാകുളം സെൻട്രൽ സി. ഐ സുനീഷ് ബാബു കസ്റ്റഡിയിൽ വാങ്ങിയത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ സുനിൽ ഗുപ്ത, ഗുൽദീപ്സിങ് എന്നിവ൪ പഞ്ചാബിൽ അറസ്റ്റിലായിട്ടുണ്ട്.ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം പൊലീസ് ഉടൻ പഞ്ചാബിലേക്ക് പോകും. സുനിൽഗുപ്തയാണ് കവ൪ച്ചയുടെ സൂത്രധാരനെന്നാണ് പൊലീസ് നിഗമനം.
എ.ടി.എം മെഷീനുകളുടെ ഓട്ടോമാറ്റിക് റിവേഴ്സ് സംവിധാനമാണ് തട്ടിപ്പിന് ഇവ൪ക്ക് സഹായകമായത്. എ.ടി.എമ്മിൽ നിന്ന് വരുന്ന നോട്ടുകളിൽ മുകളിലെ ഒന്നോ രണ്ടോ നോട്ടുകൾ എടുക്കാതെ താഴെയുള്ള മുഴുവൻ തുകയും സംഘം കൈക്കലാക്കും. എടുക്കാത്ത നോട്ടുകൾ എ.ടി.എമ്മിലേക്ക് തിരികെപോകുന്നതോടെ തുക പിൻവലിച്ചിട്ടില്ലെന്നാകും അക്കൗ ണ്ടിൽ കാണിക്കുക.
ഫെഡറൽ ബാങ്കിൻെറ രണ്ട് എ.ടി.എം കൗണ്ടറുകളിൽ നിന്ന് 33 ഇടപാടുകളിലായി 3. 26 ലക്ഷവും സൗത്തിലെ എ.ടി.എം സെ ൻററിൽ നിന്ന് അഞ്ച് ഇടപാടുകളിൽ നിന്ന് 49,200 രൂപയും കവ൪ന്നു. മറൈൻഡ്രൈവിലെ എ.ടി. എമ്മിൽ നിന്ന് മേയ് 20, 21 തീയതികളിൽ 14 ഇടപാടുകളിൽ നിന്നായി 1,37,900 രൂപയും എം.ജി റോഡിലെ എ.ടി.എമ്മിൽ നിന്ന് 20,000 രൂപയും മാധവ ഫാ൪മസി ജങ്ഷനിലെ എ. ടി.എമ്മിൽ നിന്ന് 59, 600 രൂപയുമാണ് സംഘം തട്ടിയെടുത്തത്.
ഫെഡറൽ ബാങ്ക് ജനറൽ മാനേജറുടെ പരാതി പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.