മഹാരാജാസ് കോളജ്പുനരുദ്ധാരണത്തിന് ഒമ്പത് കോടിയുടെ പദ്ധതി

കൊച്ചി: മഹാരാജാസ് കോളജിൻെറ പൈതൃക പ്രൗഢി സംരക്ഷിക്കുന്നതിനും അനുബന്ധ വികസനങ്ങൾക്കുമായി ഒമ്പത് കോടിയുടെ പദ്ധതി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കോളജ് വികസന സമിതിക്ക് കീഴിൽ പ്രത്യേക കമ്മിറ്റി  രൂപവത്കരിക്കും. ആദ്യ ഘട്ടത്തിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, കുടിവെള്ള വിതരണ യൂനിറ്റുകളുടെ നി൪മാണം, കോളജിലെ പ്രധാന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണി എന്നിവ നടത്തുമെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു.
ക്ളാസ് മുറികളും ഓഫിസ് മുറികളും പെയ്ൻറ് ചെയ്യുന്നതിനും പ്രധാന മുറികളിൽ ടൈൽസ് ഇടുന്നതിനും 1.20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മതിലിൻെറ പുനരുദ്ധാരണത്തിനും ഗേറ്റ്, പൈതൃക തനിമ നിലനി൪ത്തുന്ന  കെട്ടിടങ്ങളുടെ നവീകരണത്തിനും  35 ലക്ഷം രൂപ ചെലവഴിക്കും. സ്ത്രീകൾക്കും പുരുഷന്മാ൪ക്കും പ്രത്യേക വിശ്രമ മുറി, വാഹനങ്ങളുടെ പാ൪ക്കിങ് സൗകര്യം, പൊതുവായി ഉപയോഗിക്കാവുന്ന കോമ ഫെസിലിറ്റി സെൻറ൪, കോളജ് വികസന സമിതിക്കും പി.ടി.എക്കും പ്രത്യേക മുറികൾ, സ്പോ൪ട്സ് സ്റ്റോ൪ ഷെഡ്, എൻ.എസ്.എസ് റൂം, കോളജ് സ്റ്റാഫിന് പ്രത്യേക സൗകര്യങ്ങളോടെയുളള റൂം തുടങ്ങിയവക്കായി ഒന്നര കോടിയും വകയിരുത്തും.
പുതിയതായി 12 ക്ളാസ് മുറികൾ നി൪മിക്കുന്നതിന് ഒരു കോടി  നീക്കിവെക്കും.
മഹാരാജാസ് ഗ്രൗണ്ട് പുനരുദ്ധാരണത്തിനും വോളിബാൾ, ബാസ്കറ്റ് ബാൾ കോ൪ട്ടുകൾ നി൪മിക്കുന്നതിനും  30 ലക്ഷം രൂപയും ഓഡിറ്റോറിയം നവീകരണത്തിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ആധുനിക രീതിയിലുളള വഴിവിളക്കുകൾക്കും ലൈറ്റിങ്ങിനുമായി 1.25 കോടി ചെലവഴിക്കും.
സെമിനാ൪ ഹാൾ മിനി തിയറ്ററാക്കി ഉയ൪ത്തും. അത്യാധുനിക പ്രോജക്ട൪ സിസ്റ്റവും മറ്റും ഒരുക്കാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും കലക്ട൪ പറഞ്ഞു. പദ്ധതി തയാറാക്കുന്നതിന് മുമ്പ്  കോളജ് വികസന സമിതിനേതൃത്വത്തിൽ വിശദ ച൪ച്ച സംഘടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.