പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതിനെച്ചൊല്ലി സംഘര്‍ഷം

കളമശേരി: പെൺകുട്ടികളുടെ ചിത്രം മൊബൈലിൽ പക൪ത്തിയതിനെച്ചൊല്ലി  കോളജ് വിദ്യാ൪ഥികളും പഠനയാത്രാ സംഘവും തമ്മിൽ സംഘ൪ഷം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെൻറ് പോൾസ് കോളജിന് മുന്നിലെ റോഡിലാണ് സംഭവം. എച്ച്.എം.ടി റോഡ് വഴി ബസിൽ യാത്ര ചെയ്ത തമിഴ്നാട്ടിൽനിന്നുള്ള സംഘത്തിലുണ്ടായിരുന്നവ൪ റോഡിലൂടെ പോയ വിദ്യാ൪ഥിനികളുടെ പടം മൊബൈലിൽ പക൪ത്തി. ഇത് കണ്ട ചില ആൺകുട്ടികൾ സെൻറ് പോൾസ് കോളജിന് മുന്നിൽ ബസ് തടയുകയായിരുന്നു. . വാക്കേറ്റത്തെ തുട൪ന്ന് ബസിൻെറ ഒരുവശത്തെ ചില്ലുകൾ അടിച്ചുപൊളിച്ചു. ഇരുവിഭാഗക്കാരെയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്നതിനാൽ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.