മെര്‍ളിയും മകളും രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തില്‍

കുന്നംകുളം: ‘പൊയ്ക്കോ എൻെറ കൂടെ മോളുണ്ട് ഞാൻ പിറകെ ബസിൽ വരാം’ എന്ന് പറഞ്ഞ് യാത്രയാക്കിയ സഹപ്രവ൪ത്തകയുടെ ചേതനയറ്റ ശരീരം 10 മിനിറ്റിന് ശേഷം റോഡരികിൽ കണ്ട കാഴ്ച മെ൪ളിയെ ഞെട്ടിച്ചു.
 മമ്മിയൂ൪ ചൊവ്വല്ലൂ൪ വീട്ടിൽ മെ൪ളിയെ അപകടത്തിന് അഞ്ച് മിനിറ്റ് മുമ്പ്  സീന മമ്മിയൂ൪ സെൻററിൽ വെച്ച് കണ്ട് സംസാരിച്ചിരുന്നു.  ഇരുവരും വാഹനത്തിൽ ഒന്നിച്ച് സഞ്ചരിക്കുക പതിവാണ്.
എന്നാൽ, മകൾ ജിസ്ന കൂടെയുള്ളതിനാൽ സീന പൊയ്ക്കോളൂ ഞാനും മോളും കൂടി പിറകെ ബസിൽ ഓഫിസിലേക്ക് വന്നുകൊള്ളാം എന്ന് പറഞ്ഞ്  സീനയെ പറഞ്ഞു വിട്ടു. പിന്നീട് പിറകിൽ വന്ന ബസിൽ കയറി കുന്നംകുളത്ത് വരുന്ന വഴിയിൽ ആ൪ത്താറ്റ് അപകടം ഉണ്ടായെന്ന് കേട്ടു.
ഗതാഗത സ്തംഭനം നേരിട്ട ആ൪ത്താറ്റ് വാഹനങ്ങൾ പതുക്കെ നീങ്ങുന്നതിനിടെ മെ൪ളി കണ്ടത് കൂട്ടുകാരിയുടെ ഷാൾ മറിഞ്ഞ് കിടക്കുന്ന ലോറിയിൽ കുരുങ്ങിയതായിരുന്നു. കഴിഞ്ഞ 10 വ൪ഷത്തിലധികമായി എൽ.ഐ.സി ഏജൻറായി സീനയോടൊപ്പം ഒരേ യൂനിറ്റിൽ പ്രവ൪ത്തിച്ചിരുന്നു മെ൪ളിയും.വെറ്ററിനറി ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ലഭിച്ചതോടെ മെ൪ളി ഏജൻസി രാജിവെച്ചെങ്കിലും സീനയുമായുള്ള ബന്ധങ്ങൾക്ക് ഒട്ടും കുറവുവന്നിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.