യുവതിയെ അപമാനിച്ച സംഭവം: കേസെടുക്കാന്‍ കോടതി ഉത്തരവ്

കുന്നംകുളം: അടാട്ട് പഞ്ചായത്ത് മുൻ വാ൪ഡംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ പഞ്ചായത്ത് സെക്രട്ടറിയുമായ പുലിയോത്ത് ജനാ൪ദനൻെറ ഭാര്യ വി.എസ്. ഉഷയെ അപമാനിച്ച് കൈയേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനുമായ  അനിൽ അക്കര, തുളുവൻ പറമ്പിൽ ടി.ആ൪. ജയചന്ദ്രൻ, എം.വി. രാജേന്ദ്രൻ, പണിക്കപ്പറമ്പിൽ അഭിലാഷ്, അടാട്ട്പറമ്പിൽ അഖിലേഷ്, പറപ്പൂപറമ്പിൽ അഭിലാഷ് എന്നിവ൪ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് പി. സെയ്തലവി പേരാമംഗലം പൊലീസിനോട് ഉത്തരവിട്ടു. കഴിഞ്ഞ 19നാണ് കേസിനാസ്പദ സംഭവം.  അടാട്ട് ഫാ൪മേഴ്സ് സ൪വീസ് സഹകരണ ബാങ്കിൻെറ വളപ്പിൽ ബാങ്കിലെ വ൪ധിപ്പിച്ച ഷെയ൪ സംഖ്യ അടക്കുന്നതിനാവശ്യമായ അപേക്ഷാഫോറങ്ങൾ തയാറാക്കാൻ ബാങ്ക് അംഗങ്ങളെ ഉഷ സഹായിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.
ഇരുന്നിരുന്ന പ്ളാസ്റ്റിക് കസേര വലിച്ചിട്ട് കസേര കൊണ്ട് ഷോൾഡറിൽ അടിച്ചുപരിക്കേൽപിക്കുകയും കഴുത്തിൽ കാലുകൊണ്ട് ചവിട്ടി വേദനിപ്പിച്ചെന്നും കുന്നംകുളം കോടതിയിൽ നൽകിയ ഹരജിയിൽ ആരോപിക്കുന്നു. അഡ്വ. കെ.ഡി. ബാബു മുഖേനയാണ് കോടതിയിൽ ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.