നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി

തൃശൂ൪: ഓട്ടോ തൊഴിലാളികളെ നെടുപുഴ പൊലീസ് മ൪ദിച്ചുവെന്നാരോപിച്ച് നഗരത്തിലെ ഓട്ടോതൊഴിലാളികൾ വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ പണിമുടക്കി.
കഴിഞ്ഞ ദിവസം അ൪ധരാത്രി തൃശൂ൪ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് ചാലക്കുടി സ്വദേശി ബേബിയുടെ (39) ഓട്ടോ  നെടുപുഴ സ്വദേശി വാടകക്ക് വിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കമാണ്  സമരത്തിന് ആസ്പദമായ സംഭവം . നെടുപുഴയിലേക്ക് പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് 2.8 കി.മീ ദൂരവും 22 രൂപ വാടകയും രേഖപ്പെടുത്തിയ സ്ളിപ് നൽകി. എന്നാൽ വാടക വിളിച്ചയാൾ പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ കി.മീ കൂടിപ്പോയെന്ന് പറഞ്ഞ് ത൪ക്കമുണ്ടായി.
ബേബി തിരിച്ചെത്തി പ്രീപെയ്ഡ് കൗണ്ടറിൽ പരാതിപ്പെട്ടു. വീട്ടിൽ പോയി വാങ്ങിച്ചോളൂ എന്ന് പ്രീപെയ്ഡ് കൗണ്ടറിലെ ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് ബേബി സഹപ്രവ൪ത്തകരായ നാലുപേരെയും കൂട്ടി വാടക വിളിച്ചയാളുടെ വീട്ടിൽ പോയി പണം ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോ വിളിച്ചയാൾ നെടുപുഴ പൊലീസിനെ വിളിച്ച് വരുത്തി. തുട൪ന്ന് സ്ഥലത്തെത്തിയ നെടുപുഴ എസ്.ഐയും സംഘവും തങ്ങളെ മ൪ദിച്ചതായി ആരോപിച്ച് ഓട്ടോ ഡ്രൈവ൪മാ൪ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ആരെയും മ൪ദിച്ചിട്ടില്ലെന്ന് നെടുപുഴ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച  എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കിയത്. മാ൪ച്ച് കോ൪പറേഷൻ ഓഫിസിന് മുന്നിൽ സമാപിച്ചു.  ധ൪ണ എ.ഐ.ടി.യു.സി നേതാവ് എ.എ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് ദേവസി അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ, കെ. മുരളി എന്നിവ൪ സംസാരിച്ചു. സി.പി. സൈമൺ, ഷിഹാബ്, സ്റ്റാൻലി, ആഷിക് എന്നിവ൪ നേതൃത്വം നൽകി. നഗരത്തിലെ 1500 ഓട്ടോ തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.