കെട്ടിടങ്ങള്‍ നിയമം ലംഘിച്ചാണെന്ന് പരാതി; വിജിലന്‍സ് പരിശോധിച്ചു

ഒറ്റപ്പാലം: നഗരത്തിലെ കെട്ടിടങ്ങൾ നിയമം ലംഘിച്ച് നി൪മിച്ചതാണെന്ന പരാതിയെ തുട൪ന്ന് പൊലീസ് വിജിലൻസ് സംഘം ഒറ്റപ്പാലം നഗരസഭയിൽ മിന്നൽ പരിശോധന നടത്തി.
പാലക്കാട് വിജിലൻസ് സ൪ക്കിൾ ഇൻസ്പെക്ട൪ ഫിറോസ് എൻ. ഷെറീഫിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധിച്ചത്. നഗരത്തിലെ കൊട്ടാരം ഹോട്ടൽ, എ.കെ.പി ടവ൪, ഫെഡറൽ ബാങ്ക് പ്രവ൪ത്തിക്കുന്ന കെട്ടിടം, പാറപ്പുറത്ത് ബിൽഡിങ്, മെറ്റ്ലൈഫ് കെട്ടിടം,  മഞ്ഞളങ്ങാടൻ കോംപ്ളക്സ്, സ൪വീസ് സഹകരണ ബാങ്കിൻെറ കണ്ണിയംപുറത്തെ ശാഖാ കെട്ടിടം, താലൂക്ക് ആശുപത്രിയിലെ നവീകരിച്ച പേ വാ൪ഡ് കെട്ടിടം എന്നിവയുടെ നി൪മാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിച്ചത്. നി൪ദിഷ്ട പ്ളാൻ അനുസരിച്ചുള്ള നി൪മാണമാണോ നടന്നതെന്നറിയാൻ കെട്ടിടങ്ങളും സന്ദ൪ശിച്ചു. പരിശോധനാ ഫലം അറിവായിട്ടില്ല.
എസ്.ഐ വേണുഗോപാലൻ, പാലക്കാട് നഗരസഭ എൻജിനീയ൪ ലിസി തോമസ്, അച്യുതാനന്ദൻ, മനോജ്, ശിവശങ്കരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.