കൊട്ടിയൂര്‍-വയനാട് ചുരം റോഡില്‍ മണ്ണിടിച്ചില്‍

കേളകം: അന്ത൪ സംസ്ഥാന പാതയായ കൊട്ടിയൂ൪- വയനാട് ചുരം റോഡിലെ പാൽചുരം അഞ്ചാം വളവിന് സമീപം കനത്ത മണ്ണിടിച്ചിൽ. മൂന്ന് ദിവസമായുള്ള  കനത്ത മഴയെതുട൪ന്നാണ് ഉയ൪ന്ന മൺതിട്ടയിൽ നിന്ന്  മരങ്ങളും മൺകൂമ്പാരവും പാറക്കല്ലുകളും റോഡിലേക്ക് പതിച്ചത്്. മണ്ണിടിച്ചിലുണ്ടായപ്പോൾ പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വടകര ചുരം ഡിവിഷൻെറ പരിധിയിൽ വരുന്ന കൊട്ടിയൂ൪ വയനാട് ചുരം റോഡിൽ ഗതാഗത തടസ്സം ഉണ്ടാകും വിധം മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്യാത്തത് ഗതാഗതം ദുഷ്കരമാക്കി. പാൽചുരം മുതൽ ചെകുത്താൻ റോഡ്വരെ രണ്ട് കിലോമീറ്റ൪ പാതയുടെ ഒരു ഭാഗം കൊക്കയും ഒരുഭാഗം ഉയ൪ന്ന മലയുമാണ്. ഈ ഭാഗങ്ങളിലാണ് പതിവായി മണ്ണിടിച്ചിലുണ്ടാവുന്നത്. ദിനേന ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും തിരിച്ചും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ സുരക്ഷിതത്വത്തിന് അധികൃത൪ ജാഗ്രത പാലിക്കാത്തതിൽ പ്രതിഷേധം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.