വന്യമൃഗശല്യം:മരംലേലം തടഞ്ഞു

മാനന്തവാടി: തിരുനെല്ലിയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാത്ത വനംവകുപ്പ് നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവ൪ത്തക൪ ബാവലിയിൽ നടന്ന മരംലേലം തടഞ്ഞു.
കഴിഞ്ഞ മാസവും ബാവലിയിൽ മരംലേലം തടഞ്ഞിരുന്നു. അന്ന് ഒരു മാസത്തിനകം വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കുമെന്ന് റെയ്ഞ്ച് ഓഫിസ൪ ഉറപ്പുനൽകി. എന്നാൽ, ഒരു നടപടിയുമുണ്ടാകാതായതോടെയാണ് വീണ്ടും ലേലം തടഞ്ഞത്.പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയണമെന്നാവശ്യപ്പെട്ട് ക൪മ സമിതി പ്രക്ഷോഭം നടത്തുന്നുണ്ട്.
സമരം തിരുനെല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. എം.കെ. ഹമീദലി, ഇ.സി. രൂപേഷ്, പി. എൽ. ബാവ, സി.എം. സുകുമാരൻ, ഇ. എം. ധ൪മരാജ്, പി.ടി. സാബു എന്നിവ൪ സംസാരിച്ചു. സമരത്തെ തുട൪ന്ന് ലേല നടപടികൾ മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.