വരള്‍ച്ച: ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കണം -സി.പി.ഐ

കൽപറ്റ: ക൪ക്കടക മാസത്തിലും വരൾച്ച നേരിടുന്ന വയനാടിനെ ദുരിത ബാധിത ജില്ലയായി പ്രഖ്യാപിച്ച് ക൪ഷകരെ സംരക്ഷിക്കാൻ പ്രത്യേക സാമ്പത്തിക സഹായങ്ങൾ വേണമെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കാ൪ഷികോൽപന്ന വിലത്തക൪ച്ച നേരിടുന്ന സമയത്താണ് കേന്ദ്ര സ൪ക്കാ൪ രാസവള വില വ൪ധിപ്പിച്ചത്. രാസവളത്തിൻെറയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില നിശ്ചയിക്കാനുള്ള അധികാരം ഉൽപാദകരായ കമ്പനികൾക്കാണുള്ളത്. സ൪ക്കാറിൻെറ സബ്സിഡികളും പിൻവലിച്ചു. ഇക്കാര്യങ്ങൾ ഉന്നയിച്ചും കേന്ദ്ര-സംസ്ഥാന സ൪ക്കാറിൻെറ ജനദ്രോഹ നടപടികൾക്കും അഴിമതിക്കും ക്രിമിനൽവത്കരണത്തിനുമെതിരെ ആഗസ്റ്റ് പത്തിന് മാനന്തവാടി ആ൪.ഡി ഓഫിസിലേക്കും വൈത്തിരി ബത്തേരി താലൂക്ക് ഓഫിസുകളിലേക്കും മാ൪ച്ച് നടത്തും.
ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ ജില്ലയിൽ പ്രചാരണ ജാഥ നടത്തും. ആഗസ്റ്റ് ഒന്നിന് പുൽപള്ളിയിൽ സംസ്ഥാന അസി. സെക്രട്ടറി സി.എൻ. ചന്ദ്രൻ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യും. മുട്ടിലിൽ ആഗസ്റ്റ് നാലിന് സമാപന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സത്യൻ മൊകേരി സംസാരിക്കും.
പി.കെ. മൂ൪ത്തി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര റിപ്പോ൪ട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.