മാതൃകാ വികസന വിദ്യാകേന്ദ്രങ്ങള്‍: സൗകര്യങ്ങള്‍ വിപുലീകരിക്കും

കൽപറ്റ: ജില്ലാ പഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള ജില്ലയിലെ രണ്ട് മാതൃകാ വികസന വിദ്യാകേന്ദ്രങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വിവിധ പരിശീലന പരിപാടികൾക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കാൻ സാക്ഷരതാമിഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ധാരണയായി. നാല്, ഏഴ്, 10 ക്ളാസുകളിലെ സാക്ഷരതാ തുല്യതാപ്രവ൪ത്തനം, ലൈബ്രറി, തയ്യൽ പരിശീലനം എന്നിവയാണ് നിലവിൽ കൈപ്പഞ്ചേരിയിലെയും അറുമട്ടംകുന്നിലെയും മാതൃകാ വികസന വിദ്യാകേന്ദ്രങ്ങളിൽ നടക്കുന്നത്.
 ഇവിടത്തെ സൗകര്യങ്ങൾ വിപുലീകരിച്ചാൽ പ്രവ൪ത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്ന് വിദ്യാകേന്ദ്രങ്ങളിൽ പരിശോധന നടത്തിയ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ്ബഷീ൪ ശിപാ൪ശ ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് നടപടി.
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ കെട്ടിട നി൪മാണം, വനിതകൾക്ക് പരിശീലനം നൽകുന്നതിനുള്ള ഫണ്ട് ലഭ്യത, ഗ്രന്ഥശാലയുടെ വിപുലീകരണം തുടങ്ങിയവ നടപ്പാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.