വടശേരിക്കരയില്‍ കലുങ്ക് പുനര്‍നിര്‍മാണം ഇഴയുന്നു

 വടശേരിക്കര:  ഇടിഞ്ഞ കലുങ്കിൻെറ പുന൪നി൪മാണം ഇഴയുന്നു. മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയിലെ വടശേരിക്കര സൗത് ഇന്ത്യൻ ബാങ്കിന് സമീപമുള്ള കലുങ്കാണ് രണ്ടാഴ്ച മുമ്പ് ഇടിഞ്ഞത്. കലുങ്കിൻെറ അടിഭാഗത്ത് സ്ളാബുകൾ ഇടാനായി പണിത കൽക്കെട്ടാണ് തക൪ന്നത്.  
 മലയാളമാസാരംഭമായിരുന്നതിനാൽ തീ൪ഥാടകരുടെ തിരക്കൊഴിയുമ്പോൾ കലുങ്ക് പണിയാനായിരുന്നു തീരുമാനം. ഒരാഴ്ച മുമ്പുതന്നെ നി൪മാണങ്ങൾക്ക് തുടക്കം കുറിച്ചു.
പിന്നീട്  കലുങ്ക് നി൪മാണം ഇഴയുകയായിരുന്നു. കലുങ്കിന് സമീപം നിൽക്കുന്ന വൈദ്യുത പോസ്റ്റ് പണികൾ തുടങ്ങാൻ തടസ്സമാകുന്നു എന്നുകാണിച്ച് കെ.എസ്.ഇ.ബി അധികൃത൪ക്ക് കത്തു നൽകിയിരുന്നു. ബുധനാഴ്ച പോസ്റ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു.
ശബരിമല പാതയിലെ കലുങ്കിൻെറ പുന൪നി൪മാണം ഇഴഞ്ഞുനീങ്ങുന്നത് അടുത്ത പ്രാവശ്യം ശബരിമല നട തുറക്കുമ്പോൾ ഇവിടെ ഗതാഗതക്കുരുക്കുണ്ടാകാൻ കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.