കോട്ടയം: ജില്ലയിൽ വീണ്ടും മലേറിയ കണ്ടെത്തി. കരൂ൪ പഞ്ചായത്തിൽ നി൪മാണതൊഴിലാളിയായ ഒറീസ സ്വദേശിയായ യുവാവിനാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതോടെ മലേറിയ ബാധിതരുടെ എണ്ണം പത്ത് കവിഞ്ഞു. പാമ്പാടി, തിരുവാ൪പ്പ് പഞ്ചായത്തുകളിൽ രണ്ടുപേ൪ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിച്ച് വിവിധ ആശുപത്രികളിൽ ആറുപേ൪ ചികിത്സയിലുണ്ട്.
ഈരാറ്റുപേട്ടയിൽ രണ്ടുപേ൪ക്കും വാഴൂ൪, പള്ളിക്കത്തോട്, പൂഞ്ഞാ൪, മുണ്ടക്കയം എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവുമാണ് ഡെങ്കിപ്പനി ഉണ്ടെന്ന് സംശയിക്കുന്നത്. അതിരമ്പുഴയിൽ ഒരാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതിരമ്പുഴയിൽ ഒരാളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.വ്യാഴാഴ്ച മാത്രം 481 പേരാണ് പനിബാധിച്ച് വിവിധസ൪ക്കാ൪ ആശുപത്രികളിൽ ചികിത്സതേടിയത്. വയറിളക്കം ബാധിച്ച് 28 പേരും ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.