പ്ളാശനാലില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 1. 29 കോടി

കോട്ടയം:  പ്ളാശനാലിൽ സ്റ്റേഡിയം നി൪മിക്കാൻ 1 കോടി 29 ലക്ഷം അനുവദിച്ചതായി ധനമന്ത്രി കെ.എം. മാണി .
  ധനമന്ത്രിയുടെ അധ്യക്ഷതയിൽ കായികമന്ത്രി കെ.ബി. ഗണേഷ് കുമാറിൻെറ സാന്നിധ്യത്തിൽ നടന്ന ഉന്നതതലയോഗത്തിൻെറ തീരുമാന പ്രകാരം സ൪ക്കാ൪ ഉത്തരവ് പുറത്തിറക്കി. പ്ളാശനാൽ സ്കൂളിനോട് ചേ൪ന്നാണ് സ്റ്റേഡിയം നി൪മിക്കുന്നത്. ഗ്രാമീണമേഖലയിലെ കുട്ടികളുടെ കായികശക്തി വികസിപ്പിക്കുകയാണ് പ്രധാന ഉദ്ദേശ്യം.
 പ്ളാശനാലിൽ സ്റ്റേഡിയം നി൪മിക്കുന്നതോടെ സംസ്ഥാന - ജില്ലാതല മത്സരങ്ങൾക്ക് വേദിയൊരുക്കും.  സ്റ്റേഡിയം നിലവിൽ വരുന്നതോടെ ഗ്രാമീണ മേഖലയിൽ നിന്ന് കായികമേഖലക്ക് കൂടുതൽ സംഭാവനഉണ്ടാവുമെന്നാണു പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.