കൊച്ചി: വൻപദ്ധതികൾക്കായുള്ള സ ്ഥലമേറ്റെടുക്കൽ ജീവനക്കാരുടെ കുറവ് മൂലം തടസ്സപ്പെടുന്നതായി ജില്ലാ ഭരണ കൂടം. ഈ സാഹചര്യത്തിൽ സ൪വേയ൪മാ൪ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം കത്തുനൽകി.
15 സ൪വേയ൪മാ൪ ഉൾപ്പെടെയുള്ള ജീവനക്കാരെ അടിയന്തരമായി അനുവദിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിൻെറ ആവശ്യം.
117 പദ്ധതികൾക്കാണ് ജില്ലയിൽ സ്ഥലം നൽകേണ്ടത്. ഒന്നുമുതൽ 400 ഏക്ക൪വരെ സ്ഥലം വേണ്ട പദ്ധതികളുണ്ട്. ഈ നിലയിൽ 2037 ഏക്കറെങ്കിലും വൈകാതെ ഏറ്റെടുക്കേണ്ടിവരും. വൻകിട പദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾ രൂപവത്കരിക്കണമെന്നും ആവശ്യമുണ്ട്. മെട്രോ റെയിലിനുവേണ്ടി അടുത്തകാലത്ത് പ്രത്യേക ലാൻഡ് അക്വിസിഷൻ യൂനിറ്റുകൾ അനുവദിച്ചിരുന്നു. ഇതേപോലെ ആമ്പല്ലൂരിൽ ഇലക്ട്രോണിക് പാ൪ക്കിന് സ്ഥലമേറ്റെടുക്കാനും സ്പെഷൽ യൂനിറ്റുകൾ വേണം. ദേശീയപാത 17, സീപോ൪ട്ട് എയ൪പോ൪ട്ട് റോഡ് എന്നിവയുടെ വികസനമാണ് സ്പെഷൽ യൂനിറ്റ് വേണ്ടിവരുന്ന മറ്റ് പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.