കപ്പലില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്ഥാപന ഉടമ പിടിയില്‍

കാക്കനാട്: കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂ൪ വെള്ളക്കോടത്ത് ഗ്രീൻലാൻഡ് ഗാ൪ഡൻസിൽ വി.എം. ഷൈനിനെയാണ് (38) തൃക്കാക്കര എസ്.ഐ ടി.എ. അബ്ദുൽ സത്താറിൻെറ നേതൃത്വത്തിൽ പിടികൂടിയത്.
കാക്കനാട് കലക്ടറേറ്റിന് സമീപം ക്യു-സാറ്റ് മറൈൻ കാറ്ററിങ് സ്ഥാപനം നടത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  ഷിപ്പിങ് കോഴ്സ് കഴിഞ്ഞ വിദ്യാ൪ഥികൾക്ക് വിവിധ ജോലികൾ വാഗ്ദാനം നൽകി 50,000 മുതൽ രണ്ടു ലക്ഷം വരെയാണ് വാങ്ങിയിരുന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് 50ഓളം പേ൪ ഇയാളുടെ തട്ടിപ്പിൽ കുരുങ്ങിയിട്ടുണ്ട്. പണംകൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെത്തുട൪ന്ന് ചോദ്യം ചെയ്ത ഒരു വിഭാഗം ഉദ്യോഗാ൪ഥികളെ ഇയാൾ മുംബൈയിൽ കൊണ്ടുപോയി മാസങ്ങളോളം കബളിപ്പിച്ചു. തുട൪ന്ന് നാട്ടിലേക്ക് തിരിച്ച ഇവ൪ തൃക്കാക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ് സ്ഥാപനം പൂട്ടി മുങ്ങിയ ഷൈനിനെ പൊലീസ് പെരുമ്പാവൂരിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.