പരിശോധന തുടരുന്നു; രണ്ട് ഹോട്ടലുകള്‍ പൂട്ടിച്ചു

മഞ്ചേശ്വരം: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ൪ ഉപ്പളയിലെയും പരിസരങ്ങളിലെയും ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ നി൪ദേശം നൽകി. ആറ് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും വിവിധ ഹോട്ടലുടമകളിൽ നിന്ന് 41,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തതിനും വൃത്തിഹീനമായ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തതിനുമാണ് ഹോട്ടലുകൾക്കെതിരെ നടപടി.
വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഹൊസങ്കടി, ഉപ്പള, കുമ്പള, കാസ൪കോട് മുനിസിപ്പാലിറ്റി തുടങ്ങി ഏഴ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് ഉപ്പളയിലെ ന്യൂ അറേബ്യൻ റസ്റ്റാറൻറ്, ഉപ്പള ബസ്സ്റ്റാൻഡിലെ ന്യൂലക്കി ഹോട്ടൽ എന്നിവയാണ് പൂട്ടിച്ചത്. ഫുഡ് സേഫ്റ്റി സ്ക്വാഡ് മൂന്നിലെ പാലക്കാട് ജില്ലാ ഓഫിസ൪ ജോസഫ് ഷാജി ജോ൪ജ്, ഫുഡ് ഇൻസ്പെക്ട൪മാരായ ശിവദാസൻ, അലക്സ് ഐസക്, അനൂപ്കുമാ൪, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.