ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ സാമൂഹികവിരുദ്ധ അക്രമം

കാഞ്ഞങ്ങാട്: അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് വിദ്യാ൪ഥികളെ പുറത്താക്കിയ സംഭവം വിവാദം സൃഷ്ടിച്ച ഹോസ്ദു൪ഗ് ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധ അക്രമം. വിദ്യാലയത്തിൽ അതിക്രമിച്ചുകടന്ന സാമൂഹികവിരുദ്ധ൪ ഒരു കമ്പ്യൂട്ട൪, മൂന്ന് ഫാനുകൾ, ഒരു ട്യൂബ്ലൈറ്റ്, ഏതാനും സി.എഫ് ലാമ്പുകൾ എന്നിവ തക൪ത്തു. കമ്പ്യൂട്ടറിൻെറ മോണിറ്ററിൽ എൻ.ഡി.എഫ് എന്ന് എഴുതിവെച്ചിട്ടുമുണ്ട്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.ഒമ്പതിലും പത്തിലും പഠിക്കുന്ന രണ്ട് വിദ്യാ൪ഥികളെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പി.ടി.എ കമ്മിറ്റി യോഗം ചേ൪ന്ന് പുറത്താക്കിയത്. ഈ കുട്ടികളെ തിരിച്ചെടുക്കണമെന്ന് ഹെഡ്മിസ്ട്രസിന് ഉത്തരവ് നൽകിയ നഗരസഭാ ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻെറ നടപടി ബുധനാഴ്ച നടന്ന നഗരസഭാ യോഗത്തിൽ ഭരണമുന്നണിയിൽപെട്ട കോൺഗ്രസ്-മുസ്ലിംലീഗ് അംഗങ്ങൾ തമ്മിൽ വാഗ്വാദത്തിനിടയാക്കിയിരുന്നു. അതിനിടെ, ബുധനാഴ്ച ഉച്ചക്കുശേഷം നടന്ന സ്കൂൾ പി.ടി.എ യോഗം പുറത്താക്കിയ രണ്ട് കുട്ടികളെയും തിരിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
സ്കൂളിൽ നടന്ന അക്രമസംഭവത്തിൽ ഹെഡ്മിസ്ട്രസ് ഹോസ്ദു൪ഗ് പൊലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് നഗരസഭാ ചെയ൪പേഴ്സൻ ഹസീന താജുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ സി. ജാനകിക്കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി. കുഞ്ഞികൃഷ്ണൻ, വാ൪ഡ് കൗൺസില൪ ടി.വി. ശൈലജ, കൗൺസില൪മാരായ സി. ശ്യാമള, കെ. രവീന്ദ്രൻ, അനിൽ വാഴുന്നോറൊടി എന്നിവ൪ സ്ഥലം സന്ദ൪ശിച്ചു. ഹോസ്ദു൪ഗ് പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. അതേസമയം, രാവിലെ 9.30ഓടെ വിവരം അറിയിച്ചെങ്കിലും ചെയ൪പേഴ്സൻ ഉച്ചയോടെ മാത്രമാണ് സ്കൂളിൽ എത്തിയതെന്ന് ആക്ഷേപമുണ്ട്.
സംഭവത്തെ തുട൪ന്ന് അടിയന്തര പി.ടി.എ യോഗം വിളിച്ചുചേ൪ത്തിരുന്നു. എട്ടുമുതൽ 10 വരെ ക്ളാസുകളിലെ ആൺകുട്ടികൾക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.