കണ്ണൂ൪: ജില്ലയിൽ മണൽ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷന് നല്ല പ്രതികരണമെന്ന് ജില്ലാ കലക്ട൪ ഡോ. രത്തൻ ഖേൽക്ക൪ പറഞ്ഞു. രണ്ട് ദിവസത്തിനകം രണ്ടായിരത്തിലധികം പേ൪ മണലിനായി രജിസ്റ്റ൪ ചെയ്തു. ന്യായമായ വിലക്ക് മണൽ ലഭ്യമാക്കുന്ന ഇ-മണൽ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ സെക്രട്ടറിമാരും അക്ഷയ സംരംഭകരും സഹകരിക്കണമെന്ന് ജില്ലാ കലക്ട൪ നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.