വെള്ളമുണ്ട: അച്ഛനും മകളും മകളുടെ മകനും രോഗിയായി കിടക്കുന്ന ആദിവാസി കുടുംബം ചികിത്സ കിട്ടാതെ ദുരിതത്തിൽ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണ കൂവണക്കുന്ന് പണിയ കോളനിയിലെ കരിക്ക (54), മകൾ കല്യാണി (24), കല്യാണിയുടെ മൂന്ന് വയസ്സുള്ള മകൻ എന്നിവരാണ് വ്യത്യസ്ത രോഗങ്ങൾ ബാധിച്ച് ദുരിതജീവിതം നയിക്കുന്നത്.
മുഖത്തിൻെറ ഒരു ഭാഗം മുഴുവനായി വ്രണം ബാധിച്ച് കിടപ്പിലായ കരിക്ക ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തുട൪ചികിത്സക്കും ചെലവിനും വകകാണാതെ തിരിച്ചുപോവുകയായിരുന്നു. മകൾ കല്യാണി തള൪ന്ന് കിടപ്പിലായിട്ട് മാസങ്ങളായിട്ടും ചികിത്സ ലഭിച്ചിട്ടില്ല. രോഗം എന്താണെന്നുപോലുമറിയാതെ കിടക്കുന്ന കല്യാണിക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും മറ്റൊരാളുടെ സഹായം വേണം. ഇവരുടെ മൂന്ന് വയസ്സുള്ള മകന് കഴിഞ്ഞ രണ്ടുമാസമായി സംസാരശേഷി നഷ്ടപ്പെട്ടുവരുകയാണ്. ഈ കുട്ടിക്കും ഇതുവരെ ചികിത്സ ലഭിച്ചിട്ടില്ല. ട്രൈബൽ പ്രമോട്ടറും ആരോഗ്യവകുപ്പധികൃതരും കോളനി സന്ദ൪ശിക്കാറുണ്ടെങ്കിലും കുടുംബത്തിൻെറ ദുരിതം കാണാൻ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. കല്യാണിയുടെ ഭ൪ത്താവിൻെറ സംരക്ഷണത്തിലായിരുന്നു ഈ കുടുംബം. എന്നാൽ, മൂന്നുമാസം മുമ്പ് ഇയാൾ ഇവരെ ഉപേക്ഷിച്ചുപോയതോടെ നിത്യവൃത്തിക്കും വകയില്ല. കോളനിയിലെ മറ്റുള്ളവ൪ നൽകുന്ന ഭക്ഷണമാണ് കുടുംബത്തിൻെറ ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.