റേഷന്‍ കടയില്‍ വിജിലന്‍സ് റെയ്ഡ്

അന്തിക്കാട്: അരിമ്പൂരിൽ എ.ആ൪.ഡി 107 നമ്പ൪ റേഷൻ കടയിൽ വിജിലൻസ് ഉദ്യോഗസ്ഥ൪ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. സി.ആ൪. ഫ്രാൻസിസ് എന്നയാളുടെ ലൈസൻസിൽ പ്രവ൪ത്തിക്കുന്ന   കടക്കെതിരെ വ്യാപകമായ പരാതി ഉയ൪ന്നതോടെ വിജിലൻസ് ഡിവൈ.എസ്.പി എസ്.ആ൪. ജ്യോതീഷ്കുമാറിൻെറ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.
കടയിൽ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ നൽകുന്ന അരിയും ഗോതമ്പും പൊടിച്ച് അമിത വിലയിൽ വിപണനം  നടത്തുന്നതായി തെളിഞ്ഞു.
ചട്ടങ്ങൾക്ക് വിരുദ്ധമായി ഒരു കെട്ടിടത്തിൽ റേഷൻ കടയും അരിപ്പൊടി മില്ലും നടത്തുന്നതായി കണ്ടെത്തി. മില്ലിൽ നടത്തിയ പരിശോധനയിൽ 40 കിലോ ഗോതമ്പ് കണ്ടെത്തി. റേഷൻ കടയിലെ സ്റ്റോക്കിൽ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ കുറവും കണ്ടെത്തി. ലെഡ്ജറിൽ കൂടുതൽ കൊടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി പുസ്തകം പൂഴ്ത്തി വെച്ചിരിക്കുകയാണ്. റിപ്പോ൪ട്ട് വിജിലൻസ് ഡയറക്ട൪ക്ക് നൽകുമെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. സി.ഐ കെ.കെ. സജീവ്, എ.എസ്.ഐ നന്ദകുമാ൪, ചാവക്കാട് സപൈ്ള ഓഫിസ൪  സെബാസ്റ്റ്യൻ, സി.പി.ഒമാരായ കമൽദാസ്, ജയപാലൻ, ഫിലിപ്പ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.