വള്ളംകളിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു

പെരിങ്ങോട്ടുകര: ചതയ ദിനാഘോഷം അലങ്കോലപ്പെടുത്തി വള്ളംകളിയുമായി മുന്നോട്ട് പോയാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ പെരിങ്ങോട്ടുകര എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിൽ ചേ൪ന്ന ബോ൪ഡ്മെമ്പ൪മാരുടെയും കൗൺസിൽ അംഗങ്ങളുടെയും  യോഗം തീരുമാനിച്ചു.
 പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി പെരിങ്ങോട്ടുകര ശ്രീനാരായണ ഹാളിൽ ശുഭാംഗാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ പെരിങ്ങോട്ടുകര ,നാട്ടിക എസ്.എൻ.ഡി.പി യൂനിയനുകളുടെ സംയുക്തയോഗം ചേരാനും തീരുമാനിച്ചു.
 യൂനിയൻ പ്രസിഡൻറ് അഡ്വ. എം.പി.സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി.സതീന്ദ്രൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.