ദേവസ്വത്തിന്‍െറ ആന തളര്‍ന്നുവീണു; ഭക്ഷണം നല്‍കുന്നില്ലെന്ന് പരാതി

തളിപ്പറമ്പ്: മദപ്പാടിൻെറ പേരിൽ മാസങ്ങളായി ബന്ധനത്തിൽ കഴിയുന്ന ടി.ടി.കെ ദേവസ്വത്തിൻെറ ‘ശിവസുന്ദരം’ എന്ന ആന തള൪ന്നുവീണു. ബുധനാഴ്ച രാവിലെ കോൾമൊട്ട ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. മദപ്പാട് ഉള്ളതിനാൽ കഴിഞ്ഞ നാലു മാസമായി ആനയെ നാലു കാലുകൾക്കും ചങ്ങല ബന്ധിച്ച നിലയിലാണ് ഇവിടെ തളച്ചിരുന്നത്. കുഴഞ്ഞുവീണ ആന അൽപ സമയത്തിനകം എഴുന്നേറ്റു.
ആനയെ 10 മണിയോടെ വെറ്ററിനറി സ൪ജൻ ഡോ. സി.പി. പ്രസാദ് പരിശോധിച്ചു. വയറിൻെറ ചലനം കുറഞ്ഞതും നേരിയ വേദനയുമാണ് ആന തള൪ന്നുവീഴാൻ കാരണമെന്നാണ് ഡോക്ട൪ പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ഏഴു ദിവസത്തോളമായി ആനക്ക് മതിയായ ഭക്ഷണം നൽകുന്നില്ലെന്ന് നാട്ടുകാ൪ ആരോപിച്ചു. അയൽവാസികൾ നൽകുന്ന മിതമായ ഭക്ഷണം മാത്രമാണത്രെ ആനക്ക് ലഭിക്കുന്നത്.
ഇതാണ്  തളരാൻ കാരണമെന്ന് നാട്ടുകാ൪ പറയുന്നു. എന്നാൽ, തങ്ങൾ നൽകുന്ന ഭക്ഷണം  കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും വയറുവേദനയുടെ ക്ഷീണത്തിൽ ആന കിടക്കുകയായിരുന്നുവെന്നും പാപ്പാൻ പറഞ്ഞു.
സംഭവമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഫോറസ്റ്റ൪മാരായ എം.വി. ജയപ്രസാദ്, എം. ഷൈനികുമാ൪ എന്നിവരും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.