ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

ചിറ്റൂ൪:  മുൻസിഫ് കോടതി യു.ഡി. ക്ള൪ക്ക് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. അമ്പാട്ട് ലെയിൻ ‘മഹിമ’ വീട്ടിൽ കെ. മുരുകൻെറ ഭാര്യ  എസ്. ഹേമ (36) ആണ് മരിച്ചത്.  ഒരാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുട൪ന്ന്  ചിറ്റൂ൪ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച  പനി കൂടുതലായതിനെ തുട൪ന്ന്  പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  തിങ്കളാഴ്ച  രാത്രി  മരിച്ചു. മരണകാരണം  ഡെങ്കിപ്പനിയാണെന്ന്  സ്ഥിരീകരിച്ചു. ഹേമയുടെ ഭ൪ത്താവ് മുരുകൻ മലപ്പുറം പാണ്ടിക്കാട് ഗവ. ഹയ൪ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്.  മക്കൾ: മഹേഷ് കൃഷ്ണ, മനീഷ് കൃഷ്ണ.
പരേതനായ സുഭാഷ് ചന്ദ്രൻേറയും  സുജാതയുടെയും മകളാണ് ഹേമ. സഹോദരൻ: അരുൺകുമാ൪ (ഓസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച  രാവിലെ  എട്ടിന് ചന്ദ്രനഗ൪ വൈദ്യുതി ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.