യുവാവിനെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ചാവക്കാട്: ബ്ളാങ്ങാട് ദ്വാരക ബീച്ചിൽ യുവാവിനെ മ൪ദിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബിറോഡിൽ കൊപ്പരവീട്ടിൽ പ്രശോഭ് (25), പങ്ങാച്ചൻ അരുൺ (19) എന്നിവരെയാണ് എസ്.ഐമാരായ കെ. മാധവൻകുട്ടി, വി.ഐ. സഗീ൪, സി.പി.ഒ  ജിജി എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് നാലംഗ സംഘം സി.പി.എം പ്രവ൪ത്തകൻ ദ്വാരക ബീച്ചിൽ കറുത്താടൻ രാജൻെറ മകൻ ശ്രീരാഗിനെ (18)  ഇടിച്ച് പരിക്കേൽപിച്ച കേസിലാണ്  അറസ്റ്റ് ചെയ്തത്.
രണ്ടുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരും  പിടികിട്ടാനുള്ളവരും ബി.ജെ.പി പ്രവ൪ത്തകരാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, രാഷ്ട്രീയമല്ല സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.