നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് അഞ്ചുപേര്‍ക്ക് പരിക്ക്

പെരുമ്പിലാവ്: നി൪മാണത്തിലിരുന്ന വീട് തക൪ന്ന് സബ് കോൺട്രാക്ട൪ ഉൾപ്പെടെ നി൪മാണ തൊഴിലാളികളായ അഞ്ചുപേ൪ക്ക് ഗുരുതര പരിക്കേറ്റു. പെരുമ്പിലാവ് പരുവക്കുന്ന് മുസ്ലിം പള്ളിക്കു സമീപമായിരുന്നു സംഭവം. പരിക്കേറ്റ സബ് കോൺട്രാക്ട൪ പഴഞ്ഞി ഐന്നൂ൪ മേക്കാട്ടുകുളങ്ങര അശോകൻ (49), മരത്തംകോട് ചെറുവത്തൂ൪ ജോൺസൻ (46), കാഞ്ഞിരത്തിങ്കൽ പൊന്നരാശേരി മനോജ്് (34), കരിച്ചാൽകടവ് പട്ടരുവളപ്പിൽ ശിവദാസൻ (41) പാലക്കാട് പള്ളിപ്പുറം പട്ടിയാംപ്പുള്ളി സന്തോഷ് (42) എന്നിവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം . ചങ്ങരംകുളം അറഫ ഫ൪ണിച്ച൪ ഉടമ മാള പള്ളിക്കുളം കൊല്ലംപറമ്പിൽ അബ്ദുൽ ഗഫൂറിനുവേണ്ടി നി൪മിക്കുന്ന വീടാണ് തക൪ന്നുവീണത്. പെരിന്തൽമണ്ണ സ്വദേശി അനസാണ് കോൺട്രാക്ട൪. ഇയാളിൽനിന്നും സബ് കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നി൪മാണം നടന്നിരുന്നത്. ഇരുനില വീടിൻെറ ഒന്നാംനിലയിലെ വാ൪പ്പ് നടന്നുകൊണ്ടിരിക്കെ ഒരുവശം തക൪ന്ന് നിലംപൊത്തുകയായിരുന്നു. സംഭവസമയം മുകളിൽ ജോലിയിലേ൪പ്പെട്ടിരുന്നവരാണ് അപകടത്തിൽപെട്ടത്. എന്നാൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേ൪ അദ്ഭുതകരമായി രക്ഷപ്പെട്ടു. സമീപവീടിൻെറ കുളിമുറിക്ക് മുകളിലേക്കാണ് കോൺക്രീറ്റ് സാധനങ്ങളും മറ്റും തക൪ന്നുവീണത്. സംഭവസമയം താഴെ ആരും  ഉണ്ടാകാതിരുന്നത് അപകടത്തിൻെറ കാഠിന്യം കുറച്ചു. വീടിൻെറ ഇടതുവശം ഉച്ചയോടെ വാ൪പ്പ് കഴിച്ച ശേഷം വലതുവശം ചെയ്തുകൊണ്ടിരിക്കെയാണ് അപകടം. നി൪മാണത്തിലെ അശാസ്ത്രീതയാണ് അപകട കാരണമെന്നറിയുന്നു.  താഴത്തെ നിലയിൽ ആവശ്യമായ കോൺക്രീറ്റ് ബീമോ സൺഷേഡോ ഉണ്ടായിരുന്നില്ല. സൺഷേഡ് ഇല്ലാത്തതിനാൽ മഴ പെയ്ത് ഭിത്തി നനഞ്ഞിരുന്നു.
വിവരമറിഞ്ഞ് കുന്നംകുളം സി.ഐ ബാബു കെ. തോമസ്, എസ്.ഐ എം.കെ. ഷാജി, കുന്നംകുളം  ഫയ൪ ഓഫിസ൪ പ്രദീപ് കുമാ൪ എന്നിവ൪  സ്ഥലത്തെത്തി. അപകടത്തിൽപെട്ടവരെ ഓടിക്കൂടിയവരും മറ്റ് തൊഴിലാളികളും ചേ൪ന്ന് ആശുപത്രിയിലെത്തിച്ചു. ഒന്നാം നിലയുടെ കോൺക്രീറ്റ് നി൪മാണം നടക്കുമ്പോൾ പ്രധാന കോൺട്രാക്ടറോ എൻജിനീയറോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.