വാഹനവായ്പ: പരാതിക്കാരന് അനുകൂലവിധി

തൃശൂ൪: വാഹനവായ്പ അടച്ച് തീ൪ത്തിട്ടും ആ൪.സി ബുക്കും എൻ.ഒ.സിയും താക്കോലും നൽകാതിരുന്നതിനെത്തുട൪ന്ന് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂലവിധി.
 ചെമ്മന്നൂ൪ കളരിപ്പറമ്പിൽ വീട്ടിൽ കെ.എ. അബ്ദുട്ടി ഫയൽ ചെയ്ത ഹരജിയിലാണ് തൃശൂരിലെ ബജാജ് ഓട്ടോ ഫിനാൻസ് ലിമിറ്റഡിൻെറ മാനേജ൪ക്കെതിരെ വിധിയായത്.
അബ്ദുട്ടി വാങ്ങിയ മോട്ടോ൪ ¥ൈബക്കിൻെറ ലോൺ അടച്ച് തീ൪ത്തിട്ടും ബുക്കും താക്കോലും എൻ.ഒ.സിയും അനുബന്ധ രേഖകളും നൽകിയില്ല.
തവണകൾ അടക്കുന്നതിൽ വീഴ്ച വരുത്തി എന്നായിരുന്നു  സ്ഥാപനത്തിൻെറ നിലപാട്.
തെളിവുകൾ പരിഗണിച്ച പ്രസിഡൻറ് പത്മിനി സുധീഷ്, അംഗം പി.എസ്. ശശിധരൻ എന്നിവരടങ്ങിയ തൃശൂ൪ ഉപഭോക്തൃ കോടതി ഹരജിക്കാരന് എൻ.ഒ.സിയും, താക്കോലും, ആ൪.സി ബുക്കും നൽകാനും 2000 രൂപ നഷ്ടം നൽകാനും, ചെലവിലേക്ക് 750 രൂപ നൽകാനും വിധിച്ചു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.