വില്‍പന നികുതി ജോയിന്‍റ് കമീഷണര്‍ ഇന്ന് വാളയാറില്‍; പിരിവിന് ഒരു കൗണ്ടര്‍ കൂടി

പാലക്കാട്: വാളയാറിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിൽപന നികുതി ജോയിൻറ് കമീഷണ൪ ചൊവ്വാഴ്ച വാളയാറിലെത്തുമെന്ന് കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ അറിയിച്ചു. തുട൪ന്ന്  ഉച്ചക്ക് രണ്ടിന് കലക്ടറേറ്റിൽ യോഗം ചേരും.
ചെക്പോസ്റ്റിൽ ജീവനക്കാരില്ലാത്ത പ്രശ്നം സംബന്ധിച്ച് വകുപ്പു സെക്രട്ടറി എ. അജിത് കുമാറിൻെറ നേതൃത്വത്തിൽ തിരുവന്തപുരത്ത് യോഗം ചേ൪ന്നു. വാളയാറിലെ പ്രശ്നങ്ങൾ കലക്ട൪  സെക്രട്ടറിയുടെ  ശ്രദ്ധയിൽപ്പെടുത്തി.
15 ഇൻസ്പെക്ട൪മാരെ അടിയിന്തരമായി വാളയാറിലേക്ക് നിയോഗിച്ചതായും കലക്ട൪ അറിയിച്ചു. നികുതി പിരിവിന് വേണ്ടി പുതിയ കൗണ്ട൪ തുടങ്ങും. എക്സൈസ് ചെക് പോസ്റ്റിൽ രണ്ടു ഉദ്യോഗസ്ഥരെ കൂടി നിയോഗിക്കും. ഗതാഗതകുരുക്ക് കുറക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.