പനി ബാധിതര്‍ 1,786; ആറ് പേര്‍ക്ക് ഡെങ്കിപ്പനി

പാലക്കാട്: ജില്ലയിൽ മഴക്കൊപ്പം പക൪ച്ചവ്യാധിയും തക൪ത്ത് പെയ്യുന്നു. മഴ ശക്തമായി സാന്നിധ്യമറിയിച്ചതിനൊപ്പം 1,786 പനി ബാധിത൪ ജില്ലയിലെ സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സ തേടി. ഈ സീസണിൽ ഏറ്റവുമധികം പനിബാധിത൪ ആശുപത്രികളിലെത്തിയത് തിങ്കളാഴ്ചയാണ്. 258 പേ൪ വയറിളക്ക രോഗങ്ങൾക്ക് ചികിത്സ തേടി. ആറ് പേ൪ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊടുമ്പ്, അകത്തത്തേറ, പുതുശേരി, പുതുപ്പരിയാരം, എലപ്പുള്ളി എന്നിവിടങ്ങളിലുള്ളവ൪ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നെന്മാറ, എലപ്പുള്ളി, പുതുശ്ശേരി, മരുത റോഡ്, പാലക്കാട് നഗരസഭ, കണ്ണാടി എന്നിവിടങ്ങളിൽ ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളവ൪ ചികിത്സ തേടി. പഴമ്പാലക്കോട് ഒരാൾക്ക് മഞ്ഞപ്പിത്തം കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.